ആലപ്പുഴ: വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച വെള്ളാപ്പള്ളി കോളെജിനെതിരെ പ്രതിഷേധം ഇരമ്പുന്നു. പ്രതിഷേധ പ്രകടനവുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളെജ് വീണ്ടും അടിച്ചു തകര്‍ത്തു. വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായുള്ള വിവരം പുറത്തു വന്നതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളെജിലേക്ക് ഇരമ്പിയെത്തിയിരുന്നു.മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആര്‍ഷിനാണ് കഴിഞ്ഞ ദിവസം കോളെജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോളെജ് കാന്റീനിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതിന് ആര്‍ഷിനെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇതിനിടെ വിദ്യാര്‍ത്ഥി ഭക്ഷണം പുറത്തുനിന്നും കഴിച്ചു. ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ കോളെജ് അധികാരികള്‍ ശ്രമം ആരംഭിച്ചിരുന്നു.
സംഭവത്തില്‍ കോളെജ് മാനേജരും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ പൊല്‌സ കേസെടുത്തിരുന്നു ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്. ഇടിമുറിയുടെ പേരില്‍ പ്രസിദ്ധമാണ് ആലപ്പുഴയിലെ വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിങ്. ഇതിനോടകം കോളെജിനെതിരെ പല വിദ്യാര്‍ത്ഥികളും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.