കൊച്ചി : നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ പൊതു നിരത്തിൽ ഇറക്കാൻ പാടില്ലെന്ന കർശന നിർദ്ദേശവുമായി ഹൈക്കോടതി.നിയമ വിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിപ്പിക്കാൻ പാടില്ല. അത്തരം വാഹനങ്ങൾ ഉടൻ പിടിച്ചെടുക്കണമെന്നും കോടതി പറഞ്ഞു.വിദ്യാർഥികൾ ഇത്തരം ബസ്സുകളിൽ വിനോദയാത്ര പോകേണ്ടതില്ലെന്നും രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കുമെന്ന് കോടതി ചോദിച്ചു. അപകടത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർദേശം. നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നെസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാം. ഇത്തരം വാഹനങ്ങൾ വിനോദയാത്രയ്‌ക്ക് വിളിക്കുന്ന സ്‌കൂൾ അധികൃതരും കുറ്റക്കാരാണ്.വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യം തുറന്ന കോടതിയിൽ ഡിവിഷൻ ബെഞ്ച് പരിശോധിച്ചു. അപകടവുമായി ബന്ധപ്പെട്ട് പൊലീസും മോട്ടോർ വാഹന വകുപ്പും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.