കൊച്ചി:പുതുച്ചേരി വാഹനരജിസ്ട്രേഷൻ കേസിൽ നടനും എംപിയുമായ സുരേഷ്ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി പത്തുദിവസത്തേക്ക് കൂടി തടഞ്ഞു.സുരേഷ് ഗോപി നികുതി വെട്ടിച്ചു കേരളത്തിൽ വാഹനം ഉപയോഗിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.എന്നാൽ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്ന് സുരേഷ്ഗോപിയുടെ അഭിഭാഷകൻ അറിയിച്ചു.മുൻകൂർ ജാമ്യാപേക്ഷ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.
Kerala, News
വാഹനരജിസ്ട്രേഷൻ കേസ്;സുരേഷ്ഗോപിയുടെ അറസ്റ്റ് പത്തുദിവസത്തേക്ക് കൂടി തടഞ്ഞു
Previous Articleകേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനേ മ്യുലെൻസ്റ്റീൻ രാജിവെച്ചു