തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ധനവകുപ്പ് കെ. എൻ ബാലഗോപാൽ, വ്യവസായം പി.രാജീവ്, എക്സൈസ് വി.എൻ വാസവൻ, എം.വി ഗോവിന്ദൻ തദ്ദേശ സ്വയം ഭരണം, വീണ ജോർജ് ആരോഗ്യം, വി ശിവൻകുട്ടി ദേവസ്വം, മുഹമ്മദ് റിയാസ് പൊതുമരാമത്ത്, കെ രാധാകൃഷ്ണൻ പട്ടിക ജാതി വകുപ്പ്, വി അബ്ദുറഹ്മാൻ ന്യൂനപക്ഷക്ഷേമവകുപ്പ്, ആർ ബിന്ദു ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ വകുപ്പുകൾ നൽകാനാണ് തീരുമാനം.ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുമെന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞു. വകുപ്പ് ഏതാണെങ്കിലും അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ജനതാദളിലെ കൃഷ്ണന്‍കുട്ടിക്ക് വൈദ്യുതി വകുപ്പാണ് നല്‍കിയിരിക്കുന്നത്. ആദ്യമായി മന്ത്രിസഭയില്‍ അംഗമാകുന്ന അഹമ്മദ് ദേവര്‍കോവിലിന് തുറമുഖ വകുപ്പാണ് വിട്ടു നല്‍കുന്നത്. അതേസമയം ഗതാഗത വകുപ്പ് എന്‍സിപിയില്‍ നിന്നും മാറ്റുമെന്നാണ് സൂചനകളുള്ളത്.നാളെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കേ ഇന്നു തന്നെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാനാണ് സിപിഎം ശ്രമം. മറ്റ് വകുപ്പു മന്ത്രിമാരുടെ കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകായണ്.