Kerala, News

വനിതാമതിൽ ഇന്ന്;50 ലക്ഷം സ്ത്രീകൾ അണിനിരക്കും

keralanews vanithamathil today 50lakhs women will participate

തിരുവനന്തപുരം:നവോധാനമൂല്യങ്ങൾ സംറക്കുന്നതിനായി വിവിധ സംഘങ്ങളുടെ സഹകരണത്തോടെ സർക്കാർ ഒരുക്കുന്ന വനിതാമതിൽ ഇന്ന്.കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്ബലംവരെ ദേശീയപാതയിലാണ് വനിതാമതില്‍.ദേശീയ പാതയുടെ ഇടത് വശത്ത് കൂടെ നീളുന്ന മതിൽ 10 ജില്ലകളിലൂടെ കടന്നു പോകും. 620 കി.മീ നീളുന്ന മതിലില്‍ 50 ലക്ഷത്തിലേറെ വനിതകള്‍ പങ്കെടുക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.മതിലില്‍ കാസര്‍കോട്ട് ആദ്യകണ്ണി മന്ത്രി കെ കെ ശൈലജയും തിരുവനന്തപുരത്ത് അവസാന കണ്ണി ബൃന്ദ കാരാട്ടുമായിരിക്കും.ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് മതിലില്‍ പങ്കെടുക്കാനെത്തുന്നവര്‍ ട്രയലിനായി ദേശീയപാതയില്‍ അണിനിരക്കും. 3.45നായിരിക്കും ട്രയല്‍ നടക്കുന്നത്. നാലുമുതല്‍ 4.15 വരെ മതില്‍ തീര്‍ക്കും.തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും.കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും. വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യമുണ്ടാവും. നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ ഉൾപ്പെടെയുള്ള ഭാരവാഹികളും ഇവിടെ പങ്കെടുക്കും.മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും.

Previous ArticleNext Article