വൈക്കം:ദമ്പതിമാരും ഒരു മകനും വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്രീഹരി(11) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.വീട്ടിനുള്ളിൽ നിന്നും കൂട്ടനിലവിളി കേട്ട നാട്ടുകാരാണ് സംഭവമറിയുന്നത്.നാട്ടുകാർ വാതിൽ തകർത്തു വീട്ടിനുള്ളിൽ കടക്കുകയും വെള്ളമൊഴിച്ചു തീയണയ്ക്കുകയും ചെയ്യുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛനും അമ്മയും മൂത്ത മകനും ഇന്നലെ തന്നെ മരിച്ചിരുന്നു.
Kerala
വൈക്കം കൂട്ട ആത്മഹത്യ;പൊള്ളലേറ്റ ഇളയ മകനും മരിച്ചു
Previous Articleറെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കുമെന്നു സൂചന