കൊല്ലം: കാഴ്ചകളുടെ സൗന്ദര്യം ആസ്വദിക്കാൻ മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിക്കും കഴിയുമിനി. വിജയലക്ഷ്മിയെ ചികില്സിക്കുന്ന ഹോമിയോ ഡോക്ടർ ദമ്പതിമാരായ ശ്രീകുമാറും ശ്രീവിദ്യയും പറയുന്നു ഇപ്പോൾ വിജയലക്ഷ്മിക്ക് അടുത്തുള്ള വസ്തുക്കളുടെ നിഴലുകൾ കാണാൻ പറ്റുന്നു എന്നാണ്.
സ്വയം ഉണ്ടാക്കിയെടുത്ത ചികിത്സ വിദ്യയാണ് ഡോക്ടർ ദമ്പതിമാർ വിജയ ലക്ഷ്മിയുടെ കാഴ്ച്ച തിരിച്ച് കിട്ടാൻ ഉപയോഗിക്കുന്നത്. 10 മാസമായി വിജയ ലക്ഷ്മി ഇവരുടെ ചികിത്സയിലാണ്.
സെല്ലുലോയിഡിലെ “കാറ്റേ കാറ്റേ” എന്ന ഗാനത്തിലൂടെ ഗായിക ലോകത്തെത്തിത്തിയ വിജയ ലക്ഷ്മി തന്റെ ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം കൈയിലൊതുക്കി.
ജന്മനാ കാഴ്ച്ച നഷ്ടപ്പെട്ട വിജയലക്ഷ്മി കാഴ്ച്ച തിരിച്ച് കിട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോൾ പ്രകാശം കാണാൻ പറ്റുന്നുണ്ടെന്നും വിജയ ലക്ഷ്മി പറഞ്ഞു. കാഴ്ച്ച തിരിച്ച് കിട്ടിയാൽ തനിക്കാദ്യം തന്റെ എല്ലാമെല്ലാമായി തന്റെ കണ്ണുകളായി കൂടെ നിന്ന അച്ഛനെയും അമ്മയെയും തന്റെ ഭർത്താവാകാൻ പോകുന്ന ആളെയും കാണണമെന്ന് വിജയലക്ഷ്മി പറയുന്നു.
കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസഥാന ചലച്ചിത്ര പുരസ്കാരത്തിന് ആദരവ് നേടിയ വിജയ ലക്ഷ്മി ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിലൂടെ മികച്ച ഗായികയായി.
ഗായത്രി വീണയെന്ന സംഗീതോപകരണം വാഴിക്കുന്നതിനുള്ള പ്രാഗൽഭ്യവും സ്വന്തമായി ഈണം നൽകി പാടാനുള്ള കഴിവും വിജയ ലക്ഷ്മിയെ സംഗീത പ്രേമികൾക്ക് പ്രിയങ്കരിയാക്കി.