India, News

രാജ്യത്ത് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പിലും ലഭ്യമാകും

keralanews vaccine certificate available in whatsapp also in the country

ന്യൂഡല്‍ഹി:രാജ്യത്ത് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പിലും ലഭ്യമാകും.ഇനി വീട്ടിലിരുന്ന് നമുക്ക് തന്നെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം. കോവിനില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലെ വാട്സാപ്പ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭ്യമാകൂ. ആദ്യ പടിയായി കോവിനില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുള്ള ഫോണില്‍ 9013151515 എന്ന നമ്പർ സേവ് ചെയ്തശേഷം വാട്സാപ്പ് തുറക്കുക. ശേഷം ഈ നമ്പറിലേക്ക് ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക. ഉടന്‍ തന്നെ ഫോണില്‍ ഒടിപി ലഭിക്കും. ഇത് വാട്‌സാപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക. ഈ നമ്പറിൽ കോവിനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും. ആരുടെയാണോ ഡൗണ്‍ലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. Menu എന്ന് ടൈപ്പ് ചെയ്തയച്ചാല്‍ കൂടുതല്‍ സേവനങ്ങളും ലഭിക്കും.

Previous ArticleNext Article