ലണ്ടൻ:ഒന്നാം സ്ഥാനത്തു മാത്രം ഫിനിഷ് ചെയ്തു ശീലമുള്ള ഉസൈൻ ബോൾട്ടിന് ഒടുവിൽ വിടവാങ്ങൽ മത്സരത്തിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഫൈനലിൽ ഉസൈൻ ബോൾട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ ഒന്നാമനായി.ഫൈനലിൽ 9.95 സെക്കൻഡിൽ ഓടിയെത്തിയ ബോൾട്ടിന് മൂന്നാമതെത്താനേ സാധിച്ചുള്ളൂ.ഒരു പതിറ്റാണ്ടോളം ട്രാക്കുകളുടെ രാജാവായിരുന്ന ബോൾട്ടിന് കരിയറിലെ അവസാന മത്സരത്തിൽ വെങ്കലമെഡലുമായി വിട വാങ്ങേണ്ടി വന്നത് ആരാധകരെ കണ്ണീരിലാഴ്ത്തി.ഇനി റിലേയിൽ ജമൈക്കൻ ടീമംഗമായി ബോൾട്ട് മത്സരിക്കുന്നുണ്ട്.
Kerala
വിടവാങ്ങൽ മത്സരത്തിൽ ഉസൈൻ ബോൾട്ടിന് വെങ്കലം
Previous Articleനെയ്യാറ്റിങ്കറിൽ എൻ.എസ്.എസ് മന്ദിരത്തിനു നേരെ ആക്രമണം