കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധനബോട്ടില്‍ ഇടിച്ച് രണ്ടുപേരുടെ മരണത്തിന് ഇടയായ കപ്പല്‍ നേരത്തെ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും കസ്റ്റഡിയില്‍ എടുത്തിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയിലെ പോര്ട്ട്ലന്ഡില് വെച്ചാണ് സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ആമ്പര്‍ എല്‍ കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്.കപ്പലിലെ വെസല്‍ നിയന്ത്രണ സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.തകരാര്‍ പരിഹരിക്കാതെ അമേരിക്കന്‍ ജലപാതയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.ബോട്ടില്‍ കപ്പലിടിച്ച വിവരം അറിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്രാ നിയമ പ്രകാരമുള്ള രക്ഷാപ്രവര്‍ത്തനവും മറ്റു നടപടികള്‍ എടുക്കാത്തത് അതുകൊണ്ടാണെന്നുമാണ് കപ്പല്‍ അധികൃതരുടെ വിശദീകരണം.ഗ്രീക്കുകാരനായ കപ്പിത്താനടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ രണ്ട് സുരക്ഷാ ഉദ്യേഗസ്ഥര്‍ ഇന്ത്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്.
Kerala
കൊച്ചിയിലെ ബോട്ട് അപകടം: ഇടിച്ച കപ്പല്‍ അമേരിക്കയിലും കസ്റ്റഡിയിലെടുത്തിരുന്നു
Previous Articleഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവതി മരിച്ചു