

ഇരിട്ടി : ഇരിട്ടി, പേരാവൂർ മേഖലയിലെ ടിപ്പർ ഏർത് മൂവേഴ്സ് സമിതി, സംയുക്ത ടിപ്പർ തൊഴിലാളി യൂണിയൻ എന്നിവയുടെ അടിയന്തര യോഗം ഇന്ന് നാലു മണിക്ക് ഇരിട്ടി പഴയ സ്റ്റാൻഡിലെ വ്യാപാര ഭവനിൽ ചേരും. ഇന്ന് ഉച്ചയ്ക്ക് ശേഷം പണിമുടക്കി സംഘടനാ പ്രതിനിധികൾ യോഗത്തിൽ എത്തിച്ചേരണമെന്ന് ഇരിട്ടി മേഖല സംയുക്ത ടിപ്പർ തൊഴിലാളി യൂണിയൻ പ്രസിഡന്റ് വി മുരളീധരൻ, ടിപ്പർ ഏർത് മൂവേഴ്സ് സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ് എം കെ ഇബ്രാഹിം എന്നിവർ അറിയിച്ചു.