India

അസാധുവാക്കിയ നോട്ടുകൾ ഡിസംബർ 31-ന് ശേഷം കൈവശം വച്ചാൽ 50000 രൂപ വരെ പിഴ

അസാധുവാക്കിയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള കാലാവധി വെള്ളിയാഴ്ച്ച അവസാനിക്കും.
അസാധുവാക്കിയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള കാലാവധി വെള്ളിയാഴ്ച്ച അവസാനിക്കും.

ന്യൂഡൽഹി:അസാധുവാക്കിയ 500,1000 രൂപ നോട്ടുകൾ ഡിസംബർ 30-ന് ശേഷം കൈവശം വെച്ചാൽ 10000 രൂപ കുറഞ്ഞത് പിഴ ഈടാക്കേണ്ടി വരും.രാഷ്ട്രപതി ഒപ്പിട്ട ഓർഡിനൻസ് ഉടനെ പ്രാബല്യത്തിൽ വരും.

നേരത്തെ പറഞ്ഞത് അസാധുവാക്കിയ നോട്ടുകൾ കൈവശം വച്ചാൽ 4 വർഷം വരെ ജയിൽ ശിക്ഷ എന്നായിരുന്നു.എന്നാൽ ഇത് ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഡിസംബർ 30-ന് ശേഷം അസാധുവാക്കിയ കറൻസികൾ കാരണങ്ങൾ ബോധ്യപ്പെടുത്തി പണത്തിന്റെ ഉറവിടം വ്യക്തമാക്കിയാൽ റിസേർവ് ബാങ്കിൽ നിക്ഷേപിക്കാം.എന്നാൽ തെറ്റായ വിവരങ്ങൾ നൽകിയാൽ പിഴ നൽകേണ്ടി വരും.വെള്ളിയാഴ്ച്ച വരെ മാത്രമാണ് പഴയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *