
ലക്നൗ: ഫോണിലൂടെ മൊഴിചൊല്ലിയ ഭർത്താവിനെതിരെ പരാതിയുമായി യുവതി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചു. വിവാഹത്തിന് ശേഷം തന്നെ ക്രൂര പീഡനത്തിനിരയാക്കിയ ഭർത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയെന്നാണ് പരാതി. സബ്രീന എന്ന യുവതിയാണ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥിന്റെ ജനത ദർബാറിൽ പരാതിയുമായി എത്തിയത്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും നേരിട്ട് പരാതി കേൾക്കുന്ന പരിപാടിയാണ് ജനത ദർബാർ.