ന്യൂഡൽഹി:കേന്ദ്ര ബജറ്റ് ഇന്ന്.നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് രാവിലെ 11 മണിക്ക് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അവതരിപ്പിക്കും.കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി യു.എസില്‍ ചികിത്സയിലായതിനാലാണ് റെയില്‍വെ മന്ത്രിയായ പിയൂഷ് ഗോയൽ ടക്കാല ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.പൊതു തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടക്കാല ബഡ്‌ജറ്റ് ആണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാദ്ധ്യതയേറെയാണ്.കാലാവധി അവസാനിക്കുന്ന സര്‍ക്കാര്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയെന്ന കീഴ്‌വഴക്കത്തിന് വിരുദ്ധമായി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും ഇടക്കാല ബജറ്റ് തന്നെയാകുമുണ്ടാവുക എന്നാണ് ഏറ്റവും ഒടുവിലെ സൂചന.കര്‍ഷക രോഷം തണുപ്പിക്കാനുതകുന്ന പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റിൽ ഊന്നല്‍ നൽകുക എന്നാണ് സൂചന. ഒരു ലക്ഷം കോടിയെങ്കിലും കാര്‍ഷിക മേഖലക്ക് നീക്കിവച്ചേക്കും. വിള ഇന്‍ഷുറന്‍സ് പ്രീമിയവും തിരിച്ചടവ് മുടങ്ങാത്ത കാര്‍ഷിക വായ്പകളുടെ പലിശയും എഴുതിത്തള്ളാന്‍ നിര്‍ദ്ദേശമുണ്ട്. ഭവന മേഖലക്കും ഇളവുകളുണ്ടായേക്കും. തൊഴിലില്ലായ്മ രൂക്ഷമെന്ന സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യ മേഖലയാണ് പ്രതീക്ഷയുള്ള മറ്റൊന്ന്. ആരോഗ്യ ഇന്‍ഷുറന്‍സിന് കൂടുതല്‍ നികുതിയിളവ് പ്രഖ്യാപിച്ചേക്കും.
India, News
കേന്ദ്ര ബജറ്റ് ഇന്ന്
Previous Articleഅധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി സൂചന