India, News

കേന്ദ്ര ബജറ്റ് ഇന്ന്;പ്രതീക്ഷയോടെ രാജ്യം

keralanews union budget today

ന്യൂഡൽഹി:കേന്ദ്ര ബജറ്റ് ഇന്ന്.ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് രാവിലെ 11 ന് ബജറ്റ് അവതരിപ്പിക്കും.കൊവിഡില്‍ സമ്പത് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ വളരെ പ്രതീക്ഷയോടെയാണ് രാജ്യം ബജറ്റിനെ ഉറ്റ് നോക്കുന്നത്.കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ മിനി ബജറ്റ് തന്നെയായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായിരിക്കും കേന്ദ്ര ബജറ്റ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബജറ്റ് സമ്മേളനത്തിന് മുൻപായി മാധ്യമങ്ങളോട് പ്രതികരിച്ചത്.സമ്പത് വ്യവസ്ഥയുടെ ഉത്തേജനത്തിനുള്ള പദ്ധതികള്‍ ബജറ്റിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. മാത്രമല്ല കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയ്ക്ക് കൂടി ബജറ്റില്‍ മുന്‍തൂക്കം ലഭിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ആരോഗ്യമേഖലയില്‍ 15 ശതമാനമെങ്കിലും അധികമായി ചെലവഴിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിന് ഹെല്‍ത്ത് ടാക്സ് ഉയര്‍ത്തിയേക്കും.വിവാദ കാര്‍ഷിക നിയമങ്ങളെ ചൊല്ലി രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷക മേഖലയ്ക്കും ബജറ്റില്‍ പ്രത്യേക ഊന്നല്‍ ലഭിച്ചേക്കും. കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ നീട്ടിനല്‍കാനും സാധ്യതയുണ്ട്.തൊഴില്‍ അവസരങ്ങള്‍ പ്രതിരോധ മേഖല എന്നിവയ്ക്കും ബജറ്റില്‍ ഊന്നല്‍ ലഭിക്കും.ഏപ്രില്‍ മാസം ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയില്‍ വ്യക്തമാക്കിയത്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

Previous ArticleNext Article