India, News

കേന്ദ്ര ബജറ്റ് 2018;റെയിൽവേക്ക് 1.48 ലക്ഷം കോടി; കേരളത്തിന് ലഭിച്ചത് 19,703 കോടി രൂപ

keralanews union budget 2018 1.48lakhs for railway and kerala got 19703crore

ന്യൂഡൽഹി:2018-19 വർഷത്തെ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചു.ബജറ്റിൽ കേരളത്തിന് നികുതി വിഹിതമായി 19,703 കോടി രൂപ പ്രഖ്യാപിച്ചു.എന്നാൽ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.പാലക്കാട് കോച്ച് ഫാക്റ്ററിയുടെ ക്രൈം ഇത്തവണത്തെ ബഡ്ജറ്റിലും ഇടം പിടിച്ചില്ല.എന്നാൽ പെരുമ്പാവൂരിൽ പുതിയ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്റ്ററി സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.2022ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ്  ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.  അടുത്ത സാമ്പത്തിക വര്‍ഷം ഗ്രാമങ്ങളില്‍ 11 ലക്ഷം വീട് നിര്‍മിക്കും. ദരിദ്രരായ സ്ത്രീകള്‍ക്ക് എട്ട് കോടി സൌജന്യ പാചക വാതക കണക്ഷന്‍ നല്‍കും. രണ്ട് കോടി കക്കൂസുകള്‍ നിര്‍മിക്കും. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് 14.34 ലക്ഷം കോടി വകയിരുത്തും. 321 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.റെയിൽവേയുടെ നവീകരണത്തിനും വികസനത്തിനുമായി ഇത്തവണ ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത് 1,48,500 കോടി രൂപയാണ്.യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി 11000 ട്രെയിനുകളിലായി 12 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കും.25000 ലധികം യാത്രക്കാരെത്തുന്ന എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്റർ സ്ഥാപിക്കും.എല്ലാ റെയിൽവെ സ്റ്റേഷനുകളിലും പടിപടിയായി വൈഫൈ സംവിധാനവും സിസിടിവി ക്യാമറകളും സ്ഥാപിക്കും.പുതുതായി 4000 കിലോമീറ്റർ റെയിൽവെ ലൈൻ വൈദ്യുതീകരിക്കും.18000 കിലോമീറ്റർ പാത ഇരട്ടിപ്പിക്കും.

Previous ArticleNext Article