കൊല്ലം: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും പുനലൂരിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലും വ്യാപക നാശനഷ്ടം.കനത്ത മഴയെത്തുടര്‍ന്ന് പുനലൂര്‍, ചെമ്മന്തുര്‍ പ്രദേശം വെള്ളത്തില്‍ മുങ്ങി. നൂറോളം വീടുകളില്‍ വെള്ളം കയറി. ദേശീയപാതയില്‍ രണ്ടുമണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു.രണ്ടു മണിക്കൂര്‍ തിമിര്‍ത്തു പെയ്ത മഴയാണ് പുനലൂരിനെ പേടിപ്പിച്ചത്.ചെമ്മന്തൂര്‍ പ്രദേശത്തെ പരിഭ്രാന്തിയിലാക്കിയ അപ്രതീക്ഷിത വെള്ളപ്പൊക്കം എട്ടുമണിക്കൂറിനു ശേഷമാണ് പിന്‍വാങ്ങിയത്.വ്യാപാര സ്ഥാപനങ്ങളിലും മറ്റ് തൊഴില്‍ സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് 1.5 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. ചെമ്മന്തൂര്‍ സി എസ് ബഷീര്‍ ജനറല്‍ മര്‍ച്ചന്റസിന്റെ ഗോഡൗണ്‍ മുങ്ങി 30 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്. നിരവധി വീടുകളും മതിലുകളും തകര്‍ന്നു. ഒരു കോടിയുടെ നഷ്ടമുണ്ടായതായാണ് നിഗമനം.കൃഷി നാശവുമുണ്ടായിട്ടുണ്ട്.