കണ്ണൂർ:സംസ്ഥാനത്തെ അൺഎയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്.വിഷയം ചർച്ച ചെയ്യാൻ കേരളാ അൺ എയ്ഡഡ് ടീച്ചേർസ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ഓഗസ്റ്റിൽ യോഗം വിളിച്ചിട്ടുണ്ട്.സമരത്തിന്റെ തുടക്കമെന്ന നിലയിൽ ജില്ലാ തലത്തിൽ ധർണ്ണ സംഘടിപ്പിക്കും.സർക്കാരിന് ഒരു ബാധ്യതയുമില്ലാതെ ഇരുപതു ലക്ഷത്തിലധികം കുട്ടികളെ പഠിപ്പിക്കുന്ന ഈ അദ്ധ്യാപകർ ഉണ്ടാക്കിക്കൊടുക്കുന്ന ലാഭം കോടികളാണ്.ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ അദ്ധ്യാപകർക്ക് കിട്ടുന്നത് മാസം 3500 മുതൽ 10000 വരെയാണ്. എയ്ഡഡ് സ്ഥാപനങ്ങളിലാണ് ഇത്രയും കുട്ടികൾ ഉണ്ടായിരുന്നതെങ്കിൽ സർക്കാർ എത്രത്തോളം ശമ്പളം നൽകേണ്ടി വരുമായിരുന്നു എന്ന് അസ്സോസിയേഷൻ ചോദിക്കുന്നു.മിക്ക സ്ഥലത്തും പി.എഫോ മാറ്റാനുകൂല്യങ്ങളോ ഇല്ല.ചെക്കിൽ കൂടിയ തുക എഴുതി കൊടുത്ത് അതിൽ പകുതിയിൽ താഴെ ശമ്പളം കൊടുക്കുന്നത് മിക്ക സ്ഥാപനങ്ങളിലും സാധാരണമാണ്.ശിക്ഷ കിട്ടാവുന്ന ഗുരുതരമായ തൊഴിൽ നിയമ ലംഘനമാണിതെങ്കിലും ആരും പരാതിപ്പെടാറില്ല.സ്പീക്കർ,മുഖ്യമന്ത്രി,തൊഴിൽമന്ത്രി എന്നിവർക്ക് അസോസിയേഷൻ പരാതി നൽകുന്നുണ്ട്.അടുത്ത നിയമ സഭയിൽ കരടുബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനിടെ സംസ്ഥാനത്തെ ആയിരക്കണക്കിന് സ്വകാര്യ മാനേജ്‌മന്റ് സ്കൂളുകൾ അടച്ചു പൂട്ടാൻ ഒരുങ്ങുകയാണ് സർക്കാർ.ഇതോടെ നിരവധി അദ്ധ്യാപകർക്ക് ജോലിയും നഷ്ടപ്പെടും.
Kerala
അൺഎയ്ഡഡ് അദ്ധ്യാപകർ സമരത്തിലേക്കു നീങ്ങുന്നു
Previous Articleജനന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു;മരണ സർട്ടിഫിക്കറ്റ് കിട്ടി