Kerala

കുട്ടിയെ പൊതുവിദ്യാലയത്തിൽ ചേർത്ത ഗവ.ജീവനക്കാരന്റെ ഭാര്യയുടെ ജോലി പോയി

keralanews unaided school management dismissed the teacher

ഏറ്റുമാനൂർ:സർക്കാർ നിർദ്ദേശം  അനുസരിച്ചു സ്വന്തം കുട്ടിയെ ഗവ.സ്കൂളിൽ ചേർത്ത സർക്കാരുദ്യോഗസ്ഥന്റെ ഭാര്യയെ അൺഎയ്ഡഡ് സ്കൂളിലെ അധ്യാപന ജോലിയിൽനിന്നും പിരിച്ചുവിട്ടതായി പരാതി.ഏറ്റുമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അതിരമ്പുഴ സെന്റ് ജോർജ് സ്കൂളിലെ ടീച്ചർ എസ് സുഷമയെയാണ്  പിരിച്ചുവിട്ടത്.സുഷമയുടെ ഭർത്താവു കോട്ടയം ഗവ.കോളേജിലെ ലൈബ്രറി അസ്സിസ്റ്റന്റും എൻ ജി ഓ യൂണിയൻ അംഗവുമാണ്.പതിനഞ്ചു വർഷമായി സുഷമ ഈ സ്കൂളിലെ അധ്യാപികയാണ്.ഇവരുടെ മകളും ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.അവിടെ പഠിച്ചിരുന്ന മകളെ സർക്കാർ ആഹ്വാനപ്രകാരം പൊതുവിദ്യാലയത്തിലേക്കു മാറ്റി ചേർത്തു.തുടർന്ന് സുഷമ ജോലിക്കെത്തിയപ്പോൾ ഇവരെ സ്കൂൾ ഗേറ്റിനടുത് തടയുകയും കുട്ടിയെ തിരികെ കൊണ്ടുവന്നാൽ മാത്രമേ സ്കൂളിൽ കയറ്റുകയുള്ളു എന്നും പറഞ്ഞു.എന്നാൽ അദ്ധ്യാപിക സ്വയം പിരിഞ്ഞു പോയതാണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു സുഷമ വിദ്യാഭ്യാസ മന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *