India, News

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും

keralanews udhav govt faces trust vote in assembly today

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇതിന്റെ ഭാഗമായി ഇന്ന് നിയമസഭയില്‍ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടിനാണ് സഭ. മഹാവികാസ് അഗാഡിയുടെ ശിപാര്‍ശ അംഗീകരിച്ച്‌ എന്‍.സി.പി എം.എല്‍.എയും മുന്‍ സ്പീക്കറുമായ ദിലീപ് വത്സെ പാട്ടീലിനെ ഗവര്‍ണര്‍ പ്രോ ടെം സ്പീക്കറായി നിയോഗിച്ചു.288 അംഗ നിയമസഭയില്‍ 170 ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്.സര്‍ക്കാറുണ്ടാക്കാന്‍ അവകാശമുന്നയിച്ചപ്പോള്‍ 162 എം.എല്‍.എമാരുടെ പിന്തുണ കത്താണ് അഗാഡി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇപ്പോള്‍ 170 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നു. ശിവസേന (56), എന്‍.സി.പി (54), കോണ്‍ഗ്രസ് (44) പാര്‍ട്ടികള്‍ക്ക് മാത്രം 154 എം.എല്‍.എമാരുണ്ട്.ചെറു പാര്‍ട്ടികളും സ്വതന്ത്രരും ഉള്‍പ്പെടെ ഒമ്ബത് എം.എല്‍.എമാര്‍ ശിവസേനയെ പിന്തുണക്കുന്നു. ബഹുജന്‍ വികാസ് അഗാഡി (മൂന്ന്), സമാജ്വാദി പാര്‍ട്ടി (രണ്ട്), പി.ഡബ്ല്യു.പി (ഒന്ന്), സ്വാഭിമാന്‍ പക്ഷ (ഒന്ന്) എന്നിവര്‍ കോണ്‍ഗ്രസ്, എന്‍.സി.പിക്ക് ഒപ്പവുമുണ്ട്. ഇവരും ചേരുന്നതോടെയാണ് 170 പേരാകുന്നത്. വിശ്വാസ വോട്ട് തേടാന്‍ ഡിസംബര്‍ മൂന്നു വരെയാണ് ഗവര്‍ണര്‍ സമയം അനുവദിച്ചത്.

Previous ArticleNext Article