കണ്ണൂര്‍ കോര്പറേഷന് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് 33 സീറ്റിൽ ജയിച്ചു. 17 ഇടത്താണ് എൽഡിഎഫ് വിജയിച്ചത്. കണ്ണൂര്‍ കോര്‍പറേഷനില്‍ ആദ്യമായി എന്‍ഡിഎ അക്കൌണ്ട് തുറന്നു. ഒരു സീറ്റാണ് ലഭിച്ചത്. അതേസമയം ആന്തൂർ നഗരസഭയിൽ ഇത്തവണയും പ്രതിപക്ഷമില്ലാതെ ഇടതുപക്ഷം ഭരിക്കും. 28 സീറ്റിലും എൽഡിഎഫ് വിജയിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ ആറു സീറ്റുകളിൽ ഇടതുമുന്നണിക്ക് എതിരുണ്ടായിരുന്നില്ല.വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇടതു ഭരണ സമിതി കടുത്ത ആരോപണങ്ങൾ നേരിട്ടിരുന്നു. ഇതു രാഷ്ട്രീയമായി ഉപയോഗിക്കാൻ യുഡിഎഫിനായില്ല. 2015ലാണ് ആന്തൂർ നഗരസഭ രൂപീകരിച്ചത്. അന്നും മുഴുവൻ സീറ്റുകളും ഇടതിനായിരുന്നു.കല്യാശ്ശേരി പഞ്ചായത്തിൽ 18 സീറ്റും എൽഡിഎഫിന്. ഇവിടെയും പ്രതിപക്ഷമില്ലാതെ ഇടതു മുന്നണി ഭരിക്കും.