തിരുവനന്തപുരം:ഇന്ധന വില വർദ്ധനവിനെതിരെയും ജി എസ് ടി നടപ്പിലാക്കിയതിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫ് നടത്തുന്ന ഹർത്താൽ ഈ മാസം 16 ലേക്ക് മാറ്റി.നേരത്തെ ഈ മാസം 13 ന് ഹർത്താൽ നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർത്താൽ 16 ലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചത്.ഒക്ടോബര് 13 ന് കൊച്ചിയിൽ ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് മത്സരം നടക്കുന്നതിനാലാണ് ഹർത്താൽ 16 ലേക്ക് മാറ്റിയത്.
Kerala, News
യുഡിഎഫ് ഹർത്താൽ ഈ മാസം 16 ലേക്ക് മാറ്റി
Previous Articleനടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന് രഹസ്യമൊഴി