Kerala, News

തൃശൂരില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ തലക്കടിച്ച്‌ വീഴ്ത്തി കാര്‍ തട്ടിയെടുക്കാന്‍ ശ്രമം; അക്രമികള്‍ക്കായി തിരച്ചില്‍ തുടരുന്നു

keralanews uber taxi driver attacked by two persons and hired the vehicle in thrissur

തൃശൂർ:തൃശൂരില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ തലക്കടിച്ച്‌ വീഴ്ത്തി കാര്‍ തട്ടിയെടുക്കാന്‍ ശ്രമം.ആക്രമണത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ രാഗേഷ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് സംഘം യൂബര്‍ ബുക്ക് ചെയ്തത്. ലൊക്കേഷനിലെത്തിയപ്പോള്‍ കുറച്ചുകൂടി മുന്നോട്ടുപോകാനുണ്ടെന്ന് പറഞ്ഞു.ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ മുഖത്ത് സ്‌പ്രേ അടിച്ച ശേഷം ഇടിക്കട്ടകൊണ്ട് രാഗേഷിന്റെ തലക്കടിക്കുകയായിരുന്നു. വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചാവി ഊരിയെടുത്തു. ചാവി തിരിച്ചു ചോദിച്ചപ്പോള്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സംഘം കാറുമായി കടന്നുകളയുകയായിരുന്നുവെന്ന് രാഗേഷ് പറയുന്നു.രാജേഷിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമികള്‍ എറണാകുളം ഭാഗത്തേക്കാണ് പോയത്. തൊട്ടുപിന്നാലെ ഇതുവഴിയെത്തിയ ഹൈവേ പോലീസ് സംഘമാണ് രാജേഷിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.കാറുമായി കടന്നുകളഞ്ഞ സംഘത്തെ പോലീസ് സംഘം പിന്തുടര്‍ന്നെങ്കിലും കാലടിയില്‍വെച്ച്‌ ഇവര്‍ കാര്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. അക്രമികളെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Previous ArticleNext Article