
പത്തനംതിട്ട:രണ്ടു മലയാളി യുവതികൾ കൂടി ദർശനത്തിനായി ശബരിമലയിലേക്ക് എത്തിയതോടെ വീണ്ടും സംഘർഷം. ബിന്ദു, കനകദുര്‍ഗ എന്നിവരാണു മലകയറുന്നത്. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍.കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. കനകദുര്‍ഗ്ഗ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്ബയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ പമ്ബയിലെത്തിയത്. കുറച്ചുനേരെ വിശ്രമിച്ചതിനുശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും. അതിനിടെ യുവതികള്‍ക്കെതിരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധം ഉണ്ടായി.അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ പറഞ്ഞു. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികള്‍ പ്രതികരിച്ചു.