Kerala, News

മലചവിട്ടണമെന്ന ആവശ്യവുമായി നിലയ്‌ക്കലിലെത്തിയ രണ്ട് യുവതികള്‍ പൊലീസ് ഇടപെടലിനെ തുടർന്ന് മടങ്ങി

keralanews two young ladies came to visit sabarimala returned after police intervention

പത്തനംതിട്ട: മലചവിട്ടണമെന്ന ആവശ്യവുമായി നിലയ്‌ക്കലിലെത്തിയ രണ്ട് യുവതികള്‍ പൊലീസ് ഇടപെടലിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച്‌ മടങ്ങി.തെലങ്കാന സ്വദേശികളായ രണ്ട് യുവതികള്‍ മറ്റ് തീര്‍ത്ഥാടകരോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസിലാണ് നിലയ്‌ക്കലിലെത്തിയത്.മകരവിളക്ക് മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക് ഉള്ളതിനാല്‍ ഇപ്പോള്‍ പോകുന്നത് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് പൊലീസ് ഇവരോട് പറഞ്ഞു. തുടര്‍ന്നാണ് തത്കാലം യാത്ര മതിയാക്കി തങ്ങള്‍ മടങ്ങുകയാണെന്ന് ഇവര്‍ അറിയിച്ചത്.കെ.എസ്.ആര്‍.ടി.സി ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം യുവതികളുമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.തുടര്‍ന്ന് ഇവരെ കണ്‍ട്രോള്‍ റൂമിലെത്തിച്ച്‌ നേരത്തെയുണ്ടായ സംഭവങ്ങളെപ്പറ്റി പൊലീസ് വിശദമായി യുവതികളോട് പറഞ്ഞതോടെ ഇവര്‍ പിന്മാറുകയായിരുന്നുവെന്നാണ് വിവരം.അതേസമയം, മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറന്നത്. പതിനെട്ടാം പടിയിറങ്ങി ആഴി തെളിച്ചതോടെ അയ്യപ്പന്മാരെ പടി കയറാന്‍ അനുവദിച്ചു. ഇന്ന് രാവിലെയും തിരക്ക് തുടരുകയാണ്.

Previous ArticleNext Article