India, News

കോവിഡ് പരത്തുന്നുവെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം

keralanews two wome doctors attacked in delhi accusing that spreading covid

ന്യൂഡൽഹി:കോവിഡ് പരത്തുന്നുവെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഫദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ബുധനാഴ്ച വൈകിട്ട് പലവ്യജ്ഞന സാധനങ്ങള്‍ വാങ്ങാനെത്തിയ കടയില്‍ മര്‍ദ്ദനത്തിന് ഇരയായത്.ഗൗതം നഗറിലെ താമസസ്ഥലത്തിന് അടുത്തുള്ള കടയിലെത്തിയ ഇവരെ കോവിഡിന്റെ പേരു പറഞ്ഞ് അധിക്ഷേപിക്കുകയും ആ സമയം അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കൊവിഡ് -19 പരത്താനായി പുറത്തിറങ്ങി നടക്കുകയാണെന്ന് ആക്രോശിച്ചുകൊണ്ട് അയല്‍വാസി ഡോക്ടര്‍മാരുടെ നേര്‍ക്ക് ഓടിയെത്തി.ആശുപത്രിയില്‍ നിന്ന് കൊവിഡ് വൈറസിനെ കൊണ്ട് വന്ന് പ്രദേശത്ത് പരത്തുകയാണ് എന്ന് ആരോപിച്ചാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്.ഇതിനെതിരെ പ്രതികരിച്ചപ്പോഴായിരുന്നു ആക്രമണം. ഡോക്ടര്‍മാര്‍ പ്രതികരിച്ചപ്പോള്‍ ഇയാള്‍ അവരില്‍ ഒരാളുടെ കൈ പിടിച്ച്‌ തിരിക്കുകയും പുറകിലോട്ട് തളളുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. സാമൂഹ്യ അകലം പാലിക്കാതെ ഡോക്ടര്‍മാര്‍ ജനവാസ കേന്ദ്രത്തില്‍ കൊവിഡ് പരത്തുകയാണ് എന്നും ഇയാള്‍ ആക്ഷേപിച്ചു. ഡോക്ടര്‍മാര്‍ പോലീസിനെ വിളിച്ചുവെങ്കിലും അവര്‍ എത്തും മുന്‍പ് അക്രമികള്‍ രക്ഷപ്പെട്ടു.അക്രമികളില്‍ ഒരാളായ ഒരു ഇന്റീരിയര്‍ ഡിസൈനറെ രാത്രി അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഡോക്ടര്‍മാരെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous ArticleNext Article