Kerala, News

തളിപ്പറമ്പിൽ ഹര്‍ത്താലിനിടെ കടയുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

keralanews two popular front activists were arrested for threatening shop owner during hartal in thaliparamba

കണ്ണൂര്‍: തളിപ്പറമ്പ് നാടുകാണിയിൽ ഹര്‍ത്താലിനിടെ കടയുടമയെ  ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ.പന്നിയൂർ സ്വദേശികളായ അൻസാർ, ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രദേശത്ത് പല സ്ഥാപനങ്ങളും  തുറന്നു പ്രവർത്തിച്ചിരുന്നു.കടയില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനിടെ എത്തിയ ഹർത്താൽ അനുകൂലികളായ രണ്ടുപേർ കട അടക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തനിക്ക് കുറച്ച് ജോലികൾ ചെയ്തു തീർക്കാൻ ഉണ്ടെന്ന് കടയുടമ ആഷാദ് അറിച്ചുവാക്ക് തർക്കത്തിന് ശേഷം ഇവർ തിരിച്ചു പോയെങ്കിലും വീണ്ടും എത്തി പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു.ആഷാദ് പോലീസിനെ വിളിക്കാൻ തുടങ്ങിയതോടെ മേശപ്പുറത്ത് ഉണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ് കടയടപ്പിക്കാനെത്തിയവർ തിരിച്ചുപോയി.ആഷാദിന്റെ പരാതിയിൽ മേൽ അക്രമികൾക്കെതിരെ ഇന്നലെത്തന്നെ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു .

Previous ArticleNext Article