കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രിയിൽ പുതുതായി രണ്ട് ഡയാലിസിസ് യന്ത്രങ്ങൾ കൂടി എത്തി.ഇതിന്റെ ഉൽഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.എംഎൽയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 13.23 ലക്ഷം രൂപ ഉപയോഗിച്ചാണ് യന്ത്രങ്ങൾ സ്ഥാപിച്ചത്. 2013 ലാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്.നാല് ഷിഫ്റ്റുകളിലായി രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ഇവിടെ ഡയാലിസിസ് ചെയ്യുന്നുണ്ട്.17 യൂണിറ്റുകളിലായി ദിവസവും 63 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നുണ്ട്.12 ഡയാലിസിസ് ടെക്‌നീഷ്യന്മാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.