Kerala, News

തൃശ്ശൂര്‍ പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടി വീണ് തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു

keralanews two killed as banyan tree branch falls on thrissur pooram festival procession

തൃശൂർ:തൃശ്ശൂര്‍ പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടി വീണ് തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു.തിരുവമ്പാടി ദേവസ്വം ആഘോഷകമ്മറ്റി അംഗം പൂച്ചെട്ടി സ്വദേശിയായ രമേഷ്, പൂരം എക്സിബിഷൻ കമ്മറ്റി അസി സെക്രട്ടറി പൂങ്കുന്നം സ്വദേശിയായ രാധാകൃഷ്ണമേനോൻ എന്നിവരാണ് മരിച്ചത്. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ കൂറ്റന്‍ ആല്‍മരത്തിന്റെ ശാഖ ഒടിഞ്ഞ് വീഴുകയായിരുന്നു.അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്.രാത്രി പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ പഞ്ചവാദ്യം എഴുന്നള്ളിപ്പ് പുരോഗമിക്കവേ 12:55 നാണ് അപകടം ഉണ്ടാകുന്നത്. ബ്രഹ്മസ്വം മഠത്തിലെ ആൽമരത്തിന്റെ വലിയ കൊമ്പ് എഴുന്നള്ളിപ്പിനിടയിലേക്ക് വീഴുകയായിരുന്നു.ഉടൻ തന്നെ രക്ഷാ പ്രവർത്തനവും ആരംഭിച്ചു.ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്‌സ് ആല്‍മരം മുറിച്ച്‌ മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈത്യുതി ആഘാതമേറ്റതായും കൈ പൊള്ളിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂരം വെടിക്കെട്ട് ഇരു വിഭാഗങ്ങളും ഉപേക്ഷിച്ചു. വെടിക്കെട്ടിനായായി തയാറാക്കിയ വെടിക്കൊപ്പുകൾ കത്തിച്ച് നശിപ്പിച്ചു.വെടിക്കോപ്പുകള്‍ കുഴികളില്‍ നിറച്ചതിനാല്‍ പൊട്ടിക്കുന്നത് ഒഴിവാക്കാനാവില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നിന്നു നീക്കിയ ശേഷമാണ് തീ കൊളുത്താന്‍ പൊലീസ് അനുമതി നല്‍കിയത്. അപകടം ഇല്ലാതിരിക്കാന്‍ പല തവണ വെടിക്കെട്ട് സാമഗ്രികള്‍ പൊലീസ് പരിശോധിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തീ കൊളുത്തിയപ്പോള്‍ പുലര്‍ച്ചെ അഞ്ചു മണി കഴിഞ്ഞിരുന്നു.കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച്‌ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Previous ArticleNext Article