Kerala, News

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതികള്‍ രണ്ട് കിലോ കഞ്ചാവുമായി പിടിയിലായി

keralanews two interstate drug case accused arrested with 2kg ganja

കണ്ണൂർ:അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതികള്‍ രണ്ട് കിലോ കഞ്ചാവുമായി പിടിയിലായി.തലശ്ശേരി മൊട്ടാമ്പ്രം പള്ളിയിലെ ഖദീജ മന്‍സിലില്‍ ഹംസയുടെ മകന്‍ കെ.പി സിയാദ് (38), വയനാട് ജില്ലയിലെ ചിറമുല കോളനിയില്‍ കേളോത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ പാച്ചു എന്ന ഫൈസല്‍ (39) എന്നിവരാണ് പിടിയിലായത്.എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ഷാജിയാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. പ്രതികള്‍ വില്‍പനക്കായി എത്തിച്ച 2.300 കിലോ കഞ്ചാവും പിടിച്ചെടുത്തു.ഒരാഴ്ചക്കാലമായി എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ പറഞ്ഞു. ഇവര്‍ക്കെതിരെ സംസ്ഥാനത്തിലെ വിവിധ എക്‌സൈസ് ഓഫീസുകളിലും, പൊലിസ് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്.കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കേസിലുള്‍പ്പെട്ട സിയാദ് കഴിഞ്ഞദിവസമാണ് ജാമ്യത്തിലിറങ്ങിയത്.കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി. പ്രമോദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ബി. ജീമോന്‍, ഷാജി അളോക്കന്‍, കെ. സുനീഷ്, എക്‌സൈസ് കമ്മീഷണര്‍ സ്‌കോര്‍ഡ് അംഗം പി. ജലീഷ്, പ്രജീഷ് കോട്ടായി, പി. റോഷിത്ത്, ബാബു ജയേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Previous ArticleNext Article