
കണ്ണൂർ:കണ്ണൂർ വാരം പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്.ചട്ടുകപ്പാറ കുട്ട്യാട്ടൂർ പഞ്ചായത്ത് ഓഫീസിനു സമീപം കാനാക്കൽ ലക്ഷ്മണൻ(52),ചെറുപഴശ്ശി ചാലാടൻ വീട്ടിൽ രാജൻ(60) എന്നിവരാണ് മരിച്ചത്. ലക്ഷ്മണൻ സംഭവസ്ഥലത്തുവെച്ചും രാജൻ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന പ്രസാദം ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പെട്രോൾ പമ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. കൂലിപ്പണിക്കാരായ ലക്ഷ്മണനും രാജനും പണികഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടം നടന്നത്.