Kerala, News

തിരുവനന്തപുരം പെരുമാതുറയിൽ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം

keralanews two dead after fishing boat capsizes in strong wind and rain in perumatura thiruvananthapuram

തിരുവനന്തപുരം: പെരുമാതുറയിൽ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം. വർക്കല സ്വദേശികളായ ഷാനവാസ്,നിസാം എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്തി.25 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അഞ്ച് തെങ്ങ് ഹാർബറിലെ മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷപ്പെട്ടവരെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മുതലപ്പൊഴിയിൽ നിന്ന് പോയ വള്ളമാണ് അപകടത്തിൽ പെട്ടത്. അതേസമയം കേരളത്തില്‍ നാല് ജില്ലകളിൽ നാളെ അതിതീവ്രമഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

Previous ArticleNext Article