കണ്ണൂർ:ജില്ലയിൽ വീണ്ടും വന്‍ കഞ്ചാവ് വേട്ട.ആറര കിലോ കഞ്ചാവുമായി രണ്ടുപേർ ജില്ലാ ലഹരി വിരുദ്ധ സേനയുടെ പിടിയിലായി.ആലക്കോട് സ്വദേശി ജോബി ആന്റണി(28), കണ്ണാടിപ്പറമ്പ് സ്വദേശി റോയ് (38) എന്നിവരാണ് പിടിയിലായത്.ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കണ്ണൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിക്കുന്ന പ്രധാനികളില്‍ രണ്ടുപേരാണിവരെന്ന് പോലീസ് പറഞ്ഞു.കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ എ എസ് പി ശില്പ ഡി ഐ പി എസിന്റെ നേതൃത്വത്തില്‍ ഡിസ്ട്രിക്‌ട് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് മയ്യില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പ്രതികള്‍ പിടിയിലായത്.ആന്ധ്രാ- ഒഡിഷ ബോര്‍ഡറില്‍ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ നിന്നും കഞ്ചാവ് കിലോഗ്രാമിന് 1500 രൂപയ്ക്കു വാങ്ങി ട്രോളി ബാഗുകളില്‍ നിറച്ച് ആഡംബര ടൂറിസ്റ്റ് ബസുകളിലും ട്രെയിനിലെ എ സി കോച്ചുകളിലും കടത്തുന്നതാണിവരുടെ ശൈലി.ഏകദേശം മൂന്നു ലക്ഷത്തോളം രൂപ വിപണി വില വരും പിടിച്ചെടുത്ത കഞ്ചാവിന്.മയ്യില്‍ എസ് ഐ വിനീഷ്, ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ എ എസ് ഐ മഹിജന്‍, സി പി ഒ മാരായ അജിത്ത് സി, മഹേഷ് സി പി, മിഥുന്‍ പി സി, സുഭാഷ് എ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala, News
കണ്ണൂരില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട;ആറര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
Previous Articleകെ ശ്രീകുമാര്‍ തിരുവനന്തപുരം കോർപറേഷന്റെ പുതിയ മേയർ