കണ്ണൂർ:വില്പനയ്ക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ.കക്കാട് കൊയിലോത്ത് വീട്ടിലെ സി.കെ ഷെഫീഖ് (21),കൊറ്റാളി കുഞ്ഞിപ്പള്ളി അഷ്‌റഫ് മൻസിലിൽ സി.പഷമീൽ(19) എന്നിവരാണ് പിടിയിലായത്.കണ്ണൂർ ടൌൺ എസ്‌ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് ഇവർ പിടിയിലാകുന്നത്.ബെംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം രണ്ടു ചാക്കുകളിലായാണ് ഇവർ കഞ്ചാവ് കണ്ണൂരിലെത്തിച്ചത്.പിന്നീട് പഴയബസ്സ്റാൻഡ് പരിസരത്ത് വെച്ച് ഇത് അരക്കിലോയുടെ പായ്‌ക്കറ്റുകളാക്കി മാറ്റുന്നതിനിടെയാണ് ഇവർ പോലീസിന്റെയും ആന്റി നാർക്കോട്ടിക് ടീമിന്റെയും പിടിയിലാകുന്നത്.ചെറിയ പായ്‌ക്കറ്റുകളിലാക്കി വിദ്യാലയ പരിസരത്തെത്തിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയും റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെത്തിച്ച് ഏജന്റുമാർ വഴി വിതരണം ചെയ്യുകയുമാണ് ഇവർ ചെയ്യുന്നത്.കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരി,ആന്റി നാർക്കോട്ടിക് ടീം അംഗങ്ങളായ എ എസ്‌ഐമാരായ രാജീവൻ, മഹിജൻ,സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ,സജിത്ത്,സുഭാഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.