Kerala, News

തില്ലങ്കേരിയിൽ പുതുവത്സരാഘോഷത്തിനിടെ മർദനമേറ്റ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം;രണ്ടുപേർ അറസ്റ്റിൽ

keralanews two arrested in the incident of man committed suicide after beaten by youths in kannur thillankeri

കണ്ണൂർ: തില്ലങ്കേരിയിൽ ഇക്കഴിഞ്ഞ പുതുവത്സരാഘോഷത്തിനിടെയുവാക്കളുടെ  മർദനമേറ്റ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് രണ്ടുപേർ അറസ്റ്റിൽ.തില്ലങ്കേരി കാര്‍ക്കോട്ടെ കുന്നുമ്മല്‍ വീട്ടില്‍ രയരോത്ത് ശങ്കരന്‍ നായര്‍ (70) ആസിഡ് കുടിച്ച്‌ ജീവനൊടുക്കിയ സംഭവത്തിലാണ് തില്ലങ്കേരി കാര്‍ക്കോട് വടക്കേയില്‍ ഹൗസില്‍ വി മഹേഷ് (27), തൊമ്മിക്കുളത്ത് ഹൗസില്‍ മോഹനന്‍ എന്ന വിക്രമന്‍ (45) എന്നിവരെ മുഴക്കുന്ന് എസ്‌ഐ കെ ബേബി അറസ്റ്റ് ചെയ്തത്.ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ മറവില്‍ ബഹളം വെച്ച യുവാക്കൾ ശങ്കരന്‍ നായരെ വീട്ടില്‍ കയറി അസഭ്യം പറയുകയും മര്‍ദിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഭാര്യയുടെ മുന്നില്‍ വെച്ചുണ്ടായ അക്രമത്തില്‍ മനംനൊന്ത് ശങ്കരന്‍ നായര്‍ ആസിഡ് കഴിക്കുകയായിരുന്നു. മഹേഷും വിക്രമനും ആക്രമിച്ചതിൽ മനംനൊന്താണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് ശങ്കരന്‍ നായരുടെ ഭാര്യ കോയ്യോടന്‍ രോഹിണി മുഴക്കുന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് അറസ്റ്റ്.

Previous ArticleNext Article