
കാസർഗോഡ്:ഒൻപതുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ പോലീസ് പിടിയിൽ.നയര്‍മൂല ചാല റോഡിലെ ഫൈസല്‍,കുമ്പള ചെടിക്കാനത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുസ്തഫ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ ഹാഷിഷ് ഓയിൽ കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഞ്ചാവും ഹാഷിഷ് ഓയിലുമൊക്കെ ഗള്‍ഫിലേക്ക് കടത്തുന്ന സംഘത്തിന് കൊടുക്കാനാണ് ഇത് കൊണ്ട് പോകുന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.കാസര്‍ഗോഡ് ടൗണ്‍ എസ്‌ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇവരെ ചെമ്മനാട് പാലത്തിനടിയിലുളള വിജനമായ സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളുടെ ഫോണ്‍ വിവരങ്ങളും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുളളു.