India, News

കർണാടകയിൽ കുമാരസ്വാമി സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്

keralanews trust votting of kumaraswami govt is today

ബെംഗളൂരു:കർണാടകയിൽ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡിഎസ് സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും.117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിന് ഇപ്പോഴുളളത്. ഇന്നുതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. കോൺഗ്രസും ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.ആർ. രമേശ്കുമാറാണു കോൺഗ്രസ് സ്ഥാനാർഥി. മുതിർന്ന എംഎൽഎ എസ്. സുരേഷ്കുമാറാണു ബിജെപി സ്ഥാനാർഥി.വിശ്വാസ വോട്ടെടുപ്പിനു ശേഷം മാത്രമായിരിക്കും കോൺഗ്രസ്-ജനതാദൾ (എസ്) എംഎൽഎമാർ സ്വതന്ത്രരാവുക. കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്.കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത് നഗരത്തിലെ ഹില്‍ട്ടണ്‍ എംബസി ഗോള്‍ഫ് ലിങ്സിലാണ്. നഗരത്തിന് പുറത്തുള്ള ദേവനഹള്ളിയിലെ ഗോള്‍ഫ് ഷെയര്‍ റിസോര്‍ട്ടിലാണ് ജെഡിഎസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പിന് തൊട്ട് മുന്‍പ് മാത്രമേ ഇവരെ വിധാന്‍ സൗധയില്‍ എത്തിക്കുള്ളു. ഇതിനിടെ എംഎല്‍എമാരെ സിദ്ധരാമയ്യയും കുമാരസ്വാമിയും നേരില്‍ സന്ദര്‍ശിച്ച് വീണ്ടും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.കഴിഞ്ഞ ബുധനാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസില്‍ നിന്നും 22 പേരും ജെഡിഎസില്‍ നിന്ന് 12 പേരുമാണ് മന്ത്രിസഭയില്‍ ഉണ്ടാകുക. കോണ്‍ഗ്രസിലെ ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യത്തില്‍ ഇതുവരെ തിരുമാനം ആയിട്ടില്ല.

Previous ArticleNext Article