ബെംഗളൂരു : അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭാരണകൂടം വിസ നയങ്ങളിലും മറ്റും കാതലായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതോടെ ഇന്ത്യയിലെ പ്രമുഖ ഐ ടി കമ്പനികളിൽ ഉള്ളവർക്ക് തൊഴിൽ നഷ്ടമായേക്കും. ഈ വർഷത്തോടെ ഏഴ് പ്രമുഖ ഐ ടി കമ്പനികൾ 56 ,000പേരെ പിരിച്ചു വിടുമെന്നാണ് റിപ്പോർട്ട്. ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച് സി എൽ ടെക്നോളോജിസ്, യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷൻ, ഡി എക്സ് സി ടെക്നോളജി ഫ്രാൻസ് ആസ്ഥാനമായ കാപ്ജൈമിനി എസ് എ എന്നിവയാണ് പിരിച്ചു വിടലിനൊരുങ്ങുന്നത്. ഈ കമ്പനികളിലായി 12ലക്ഷം ജീവനക്കാരാണുള്ളത്.
Technology
ഐ ടി മേഖലയിൽ 56,000 പേർക്ക് തൊഴിൽ നഷ്ടമായേക്കും
Previous Articleരാംകോ ഗ്രൂപ്പ് ചെയർമാൻ പി ആർ രാമസുബ്രമണ്യ രാജ അന്തരിച്ചു