
വാഷിംഗ്ടൺ: അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ സർജൻ ജനറലിനെ ട്രംപ് ഭരണകൂടം പുറത്താക്കി. ഒബാമയുടെ ഭരണ കാലത്തു ചുമതലയേറ്റ വിവേക് മൂർത്തിയാണ് പുറത്താക്കപ്പെട്ടത്. കർണാടക സ്വദേശിയായ മൂർത്തി 2014 ലാണ് സർജൻ ജനറലായി നിയമിതനാക്കിയത്. ഭരണം സുഗമമാക്കുന്നതിനായി മൂർത്തിയോട് രാജി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് യു എസ് ആരോഗ്യ മാനവ സേവന വിഭാഗം പ്രസ്താവനയിൽ അറിയിച്ചു. ട്രംപ് അധികാരത്തിലെത്തിയ ശേഷം പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ് വിവേക് മൂർത്തി.