വാഷിങ്ടണ്‍: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഫോണില്‍ വിളിച്ച് ശകാരിച്ചതായി റിപ്പോര്‍ട്ട്.ഓസ്ട്രേലിയന്‍ തടങ്കലിലുള്ള 1250 കുടിയേറ്റക്കാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറില്‍ അമേരിക്കയും ഓസ്ട്രേലിയയും നേരത്തെ ഒപ്പുവെച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ക്കുള്ള നീക്കങ്ങള്‍. നടത്തിയതാണ് ട്രംപിനെ ദേഷ്യം പിടിപ്പിച്ചത്. ഒരു മണിക്കൂര്‍ നിശ്ചയിച്ച സംഭാഷണം 25മിനുട്ട് കഴിയും മുമ്പ് ട്രംപ് ഫോൺ കട്ട് ചെയ്ത് അവസാനിപ്പിച്ചു എന്നും വാഷിങ്ങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അമേരിക്കയുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യമായ ഓസ്ട്രേലിയ ഒബാമയുടെ കാലത്ത് അമേരിക്കയുമായി നിരവധി കരാറുകളിൽ ഒപ്പിട്ടിരുന്നു. താന്‍ ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനടക്കം നാല് രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചിരുന്നുവെന്നും അതിൽ ഏറ്റവും മോശപ്പെട്ട സംഭാഷണമായിരുന്നു ഇതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഓസ്ട്രേലിയന്‍ പ്രസിഡന്റ് ഇക്കാര്യത്തിൽ പ്രതികരിക്കാന്‍ തയ്യാറായില്ല.