Kerala, News

സംസ്ഥാനത്ത് യാത്രാബസുകളുടെ കാലാവധി 20 വർഷമായി ഉയർത്തി

keralanews now travel buses in kerala can use for 20years

തിരുവനന്തപുരം:സംസ്ഥാനത്ത് യാത്രാബസുകളുടെ ഉപയോഗ കാലാവധി 20 വർഷമായി ഉയർത്തി.ഇത്രയും നാളും 15 വര്‍ഷമായിരുന്ന കാലപരിധിയാണ് 20 വര്‍ഷത്തിലേക്ക് മാറ്റിയത്. സ്വകാര്യ ബസ് സഘടനകളുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അപകടങ്ങള്‍ കൂടുന്നതിനെത്തുടര്‍ന്ന് 2004 ലാണ് കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയത്. അപ്പോള്‍ ബസുടമകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്ന് കോടതി സര്‍ക്കാര്‍ തീരുമാനം ശരിവെക്കുകയായിരുന്നു.ആ നിയമമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ ഭേദഗതികള്‍, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ബസ് ബോഡികോഡ് നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നിവ കണക്കിലെടുത്താണ് സ്റ്റേജ് കാര്യേജുകളുടെ കാലദൈര്‍ഘ്യം 15 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും, കേരള മോട്ടോര്‍ വാഹനചട്ടങ്ങളില്‍ ഇതു സംബന്ധിച്ച്‌ ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. അതേസമയം 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിക്കും ഈ നിയമം ബാധകമാകുമെങ്കിലും അത് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ നിഗമനം.

Previous ArticleNext Article