കോഴിക്കോട്: ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. വിഭാഗീയത ഉണ്ടാക്കാനാണ് ബസുടമകളുടെ സമര പ്രഖ്യാപനമെന്നും ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.ബസുടമകളിലെ ഒരു വിഭാഗം മാത്രമാണ് സമര പ്രഖ്യാപനം നടത്തിയത്. ഇത് എടുത്തു ചാടിയുള്ള പ്രഖ്യാപനമാണ്. പൊതു ഗതാഗത സംവിധാനമാകെ പ്രതിസന്ധിയിലാണ്. പ്രശ്‌നങ്ങളോട് സര്‍ക്കാരിന് അനുകമ്ബയാണുള്ളത്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്ത് കൊടുത്തു. ടാക്‌സ് 90 ദിവസം കൊണ്ട് അടക്കുന്ന സംവിധാനം ഉണ്ടാക്കി കൊടുത്തു. 15 വര്‍ഷം കഴിഞ്ഞ ബസ്സുകള്‍ പിന്‍വലിക്കണമെന്ന നിയമത്തില്‍ ഇളവ് കൊടുത്തു. 20 വര്‍ഷമാക്കി.ആറ് മാസം മുന്‍പ് ചാര്‍ജ് വര്‍ധിപ്പിച്ചതാണ്. വിഭാഗീയത ഉണ്ടാക്കാനാണ് സമര പ്രഖ്യാപനം. ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്ന നടപടി അംഗീകരിക്കില്ല എന്നും മന്ത്രി പറഞ്ഞു.അതേസമയം കെഎസ്‌ആര്‍ടിസിയില്‍ നിന്ന് ആരെയും പിരിച്ച് വിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.വര്‍ഷങ്ങളായി ജോലിക്കെത്താത്തവരുടെ പേര് നീക്കം ചെയ്തതാണ്.ഇവർക്ക് നേരത്തെ നോട്ടീസ് നല്‍കിയതാണ്. കെഎസ്‌ആര്‍ടിസിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലത്തവരാണ് അവര്‍ എന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.