Kerala, News

കോഴിക്കോട് ഭിന്നലിംഗക്കാരെ ആക്രമിച്ച കേസിൽ പോലീസുകാർക്ക് ഗുരുതര വീഴ്ച പറ്റിയതായി റിപ്പോർട്ട്

keralanews transgenders attacked in kozhikkode serious mistake happened from the side of police

കോഴിക്കോട്:കോഴിക്കോട് നഗരമധ്യത്തിൽ ഭിന്നലിംഗക്കാർക്കെതിരെ നടന്ന അക്രമത്തിൽ പോലീസുകാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ഡിസിപിയുടെ അന്വേഷണ റിപ്പോർട്ട്.റിപ്പോർട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.ടൌൺ പോലീസിന്റെ അന്വേഷണത്തിൽ പോലീസുകാർ ഭിന്നലിംഗക്കാരെ മർദിച്ചതായി തെളിഞ്ഞിട്ടുണ്ട്.രഹസ്യാന്വേഷണ വിഭാഗവും പോലീസുകാരുടെ വീഴ്ച ശരിവെയ്ക്കുന്നുണ്ട്.ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ കസബ എസ്‌ഐക്കും ഒരു സിവിൽ പോലീസ് ഓഫീസർക്കെതിരെയും നടപടിക്ക് നിർദേശമുണ്ട്. പോലീസുകാർക്കെതിരെ തടഞ്ഞുവയ്ക്കൽ,ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.ജനുവരി അഞ്ചിന് പുലർച്ചെ രണ്ടരയ്ക്കാണ് പിഎം താജ് റോഡിൽ മംമ്ത ജാസ്മിൻ,സുസ്മിത എന്നീ ഭിന്നലിംഗക്കാർ പോലീസ് മർദിച്ചത്.സംഭവം വിവാദമായതിനെ തുടർന്ന് ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Previous ArticleNext Article