India, Kerala, News

രാജ്യത്ത് ട്രെയിൻ സർവീസുകൾ നാളെ മുതൽ; കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്നും

keralanews train services starts from tomorrow in india first train to kerala will be from delhi on wednesday

ന്യൂഡൽഹി:രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ പുനരാരംഭിക്കും.ഇന്ന് വൈകിട്ട് നാല് മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.ഐആ൪സിടിസി വെബ്സൈറ്റ് മുഖാന്തിരം മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ് സൗകര്യം.കൗണ്ട൪ വില്പന ഉണ്ടായിരിക്കുകയില്ല. കോവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവ൪ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. മാസ്ക് വയ്ക്കണമെന്ന് പ്രത്യേക നി൪ദേശമുണ്ട്. പുറപ്പെടുന്ന സ്റ്റേഷനിൽ തെ൪മൽ സ്ക്രീനിങ് ഉണ്ടായിരിക്കും. രാജധാനിയുടെ ടിക്കറ്റ് നിരക്കിൽ എസി കോച്ചുകൾ മാത്രമുള്ള ട്രെയിനുകളായിരിക്കും ഓടുക. തിരുവനന്തപുരത്തേക്ക് അടക്കം പതിനഞ്ച് ഇടങ്ങളിലേക്കുള്ള പാസഞ്ച൪ ട്രെയിൻ സ൪വീസുകളാണ് റെയിൽവെ മന്ത്രാലയം പുനരാരംഭിക്കുന്നത്.കേരളത്തില്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ വീതം നടത്താനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ്. കേരളത്തില്‍ എട്ടു സ്‌റ്റോപ്പുകളാണ് ട്രെയിന് ഉണ്ടാകുക.ആദ്യസര്‍വീസ് മറ്റന്നാള്‍ രാവിലെ 10.55 ന് ഡല്‍ഹിയില്‍ നിന്ന് തുടങ്ങും. ബുധനാഴ്ചയും ഞായറാഴ്ചയും ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്കുള്ള ആദ്യയാത്ര ആരംഭിക്കുന്നത് വെള്ളിയാഴ്ചയാണ്. വെള്ളി വൈകീട്ട് 5.30 ന് ട്രെയിന്‍ പുറപ്പെടുമെന്നാണ് റെയില്‍വേ അധികൃതര്‍ സൂചിപ്പിക്കുന്നത്.ട്രെയിനുകള്‍ക്ക് ആകെ 18 സ്റ്റോപ്പുകളാണ് ഉണ്ടാകുക. ഇതില്‍ കേരളത്തില്‍ എട്ടു സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവയാണ് അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകള്‍.

Previous ArticleNext Article