Kerala

പ​ഴ​ശി ഡാ​മി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം 11 മു​ത​ൽ നി​രോ​ധി​ക്കും

keralanews traffic on the pazhassi dam will be halted from 11th of this month

ഇരിട്ടി: പഴശി പദ്ധതിയുടെ ഷട്ടറിന്‍റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഡാമിലൂടെയുള്ള ഗതാഗതം 11 മുതല്‍ ഒരുമാസത്തേക്ക് നിരോധിക്കും. ഒക്ടോബര്‍ 15 വരെയാണ് ഡാമിനു മുകളിലൂടെയുള്ള റോഡ് അടച്ചിട്ടുകൊണ്ട് അറ്റകുറ്റപ്പണി നടത്തുന്നത്.കഴിഞ്ഞവര്‍ഷമാണ് ഷട്ടറിന്‍റെ ചോര്‍ച്ച തടയുന്നതിന് അറ്റകുറ്റപ്പണി ആരംഭിച്ചത്. പുതുതായി സ്ഥാപിച്ച ഷട്ടറുകളുടെ ഇരുവശങ്ങളിലും സിമന്‍റ് മിശ്രിതം സ്പ്രേ ചെയ്ത് ചോര്‍ച്ചയും പൂപ്പലുകളും തടയുന്നതിനുള്ള പ്രവര്‍ത്തനമാണ് ഈ കാലയളവില്‍ നടത്തുന്നത്.നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെങ്കില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കണമെന്ന പഴശി ജലസേചനവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയറുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഗതാഗതനിയന്ത്രണത്തിന് അനുമതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും രൂക്ഷമായ വര്‍ള്‍ച്ച കണക്കാക്കി അറ്റകുറ്റപ്പണി നിര്‍ത്തിവച്ച് ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കുകയായിരുന്നു. ഇത്തവണയും നേരത്തെ ഷട്ടര്‍ അടയ്ക്കുന്നതിന് വേണ്ടിയാണ് ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അണക്കെട്ടിലൂടെ ഗതാഗതം നിരോധിക്കുന്നതോടെ കുയിലൂര്‍, പടിയൂര്‍ വെള്ളിയമ്പ്ര ഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും.

Previous ArticleNext Article