
തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവിയായി ടി.പി സെന്‍കുമാര്‍ ചുമതലയേറ്റു. വൈകുന്നേരം നാലരയോടെയാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തി ലോക്‌നാഥ് ബഹ്‌റയില്‍ നിന്ന് ചുമതല ഏറ്റെടുത്തത്. സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന മുന്‍ ഉത്തരവില്‍ വ്യക്തതതേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചത്. പോലീസ് ആസ്ഥാനത്തെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് ഓഫീസിലെത്തി ഡിജിപിയുടെ ബാറ്റണ്‍ ലോക്‌നാഥ് ബഹ്‌റയില്‍ നിന്ന് സ്വീകരിച്ചത്.