തിരുവന്തപുരം:ടാങ്കർ തൊഴിലാളികളുടെ നിരന്തര സമരത്തെ തുടർന്ന് നാളെ സംസ്ഥാനത്തെ പെട്രോൾ ഉടമകൾ സമരത്തിൽ .ടെൻഡർ വ്യവസ്ഥകൾക്ക് എതിരെയാണ് തൊഴിലാളികൾ സമരം നടത്തുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തുന്ന നാലാമത്തെ സമരമാണ് ഐഒസിയുടെ ഇരുമ്പനം പ്ലാന്റിൽ.ഐഒസിക്ക് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് എച്പിസി,ബിപിസി പമ്പുകളിൽ നാളെ മുതൽ ഇന്ധനം വാങ്ങണ്ട എന്ന് തീരുമാനിച്ചു.
ജനങ്ങളുടെ ബുദ്ധിമുട്ടു മനസിലാക്കി പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കും. എങ്കിലും ചില പെട്രോൾ പമ്പുകൾ അടച്ചിടും.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഐഒസി ഇരുമ്പനം ടെർമിനലിൽ നടന്നു വരുന്ന ടാങ്കർ തൊഴിലാളി- ട്രാൻസ്പോർട്ടർ സമരം രമ്യമായി പരിഹരിക്കാൻ എകെഎഫ്പിടി ചർച്ച നടത്തിയെങ്കിലും ചർച്ച പരാചയപ്പെടുകയിയിരുന്നു.സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യൻ,ട്രഷറർ റാംകുമാർ,ഇടപ്പള്ളി മോഹൻ,ടോമി തോമസ്,എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് കോമു,സെക്രട്ടറി ബെൽരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കടുത്തു.