India, Kerala, News

ഇന്ന് രാജ്യവ്യാപകമായി ഡോക്റ്റർമാർ പണിമുടക്കുന്നു

keralanews today doctors strike all over the country

ന്യൂഡൽഹി:ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്റ്റർമാർ ഇന്ന് രാജ്യവ്യാപകമായി മെഡിക്കൽ ബന്ദ് നടത്തുന്നു.സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഒപി പ്രവർത്തിക്കില്ല.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണിവരെ അടിയന്തിര രക്ഷാപ്രവർത്തനങ്ങളും ഗുരുതര രോഗികൾക്കുള്ള പരിചരണ സേവനങ്ങളും ഒഴികെ ആശുപത്രി സംബന്ധമായ എല്ലാ സേവനങ്ങളും നിർത്തിവെയ്ക്കും. ഹോമിയോ,ആയുർവ്വേദം,യുനാനി തുടങ്ങിയ ഇതര ചികിത്സ പഠിച്ചവർക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപ്പതിയിലും ചികിത്സ ചെയ്യാൻ അനുമതി നൽകിയതും എംബിബിഎസ്‌ പാസാകുന്നവർക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാൽ മാത്രമേ പ്രാക്ടീസ് ചെയ്യാനാകൂ എന്ന നിബന്ധനയും പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.സംസ്ഥാനത്ത് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി ഡോക്റ്റർമാർ കെജിഎംഒയുടെ നേതൃത്വത്തിൽ ഇന്ന് ഒരു മണിക്കൂർ ഒപി ബഹിഷ്‌ക്കരിക്കും.രാവിലെ ഒൻപതുമണി മുതൽ പത്തുമണി വരെയാണ് ഒപി ബഹിഷ്‌കരണം. സർക്കാർ ആശുപത്രികളിൽ ഒരുമണിക്കൂർ ഒപി ബഹിഷ്ക്കരണമാണ് പറയുന്നതെങ്കിലും പ്രവർത്തനം സ്തംഭിക്കാനാണ് സാധ്യത.

Previous ArticleNext Article