ബെംഗളൂരു:ടിപ്പു ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലുള്ള സംഘർഷം കണക്കിലെടുത്ത് പോലീസ് കുടകിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ആഘോഷങ്ങൾക്കായി സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.നവമ്പർ പത്തിന് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ ബിജെപി ഇന്നലെയും എതിർത്തിരുന്നു.നിരോധനാജ്ഞ ലംഘിച്ച് കുടകിലും ഹൂബ്ലിയിലും പ്രതിഷേധ പ്രകടനം നടത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഇവിടെ സർക്കാർ ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി.ടിപ്പു സുൽത്താൻ രാജ്യ സ്നേഹിയായിരുന്നുവെന്നും ബ്രിടീഷുകാർക്കെതിരെ നിരവധി യുദ്ധങ്ങൾ ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു.എന്നാൽ ടിപ്പു നിരവധി കുടകരെ കൊന്നൊടുക്കിയ ക്രൂരനായ ഭരണാധികാരി ആയിരുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്.