Kerala, News

കുതിരാന്‍ തുരങ്കത്തില്‍ ടിപ്പര്‍ ലോറി ലൈറ്റുകളും ക്യാമറകളും തകര്‍ത്തു;10 ലക്ഷം രൂപയുടെ നഷ്ടം

keralanews tipper-lorry-smashes-lights-and-cameras-in-kuthirana-tunnel-causing-loss-of-10-lakh

തൃശ്ശൂർ : കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്ത് ടിപ്പർ ലോറി.വ്യാഴാഴ്ച രാത്രി 8.45 ഓടേ കുതിരാനിലെ ഒന്നാം തുരങ്കത്തിൽ പാലക്കാട് നിന്ന് തൃശൂരിലേക്ക് വരുന്ന ഭാഗത്ത് ടിപ്പർ ലോറി പിൻഭാഗം ഉയർത്തി ഓടിക്കുകയായിരുന്നു.ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.104 ലെെറ്റുകളാണ് തകർന്നത്.ലൈറ്റുകൾക്ക് പുറമേ ക്യാമറയും സെൻസറുകളും തകർന്നു. തുരങ്കത്തിന്റെ  90 മീറ്ററോളം ദൂരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.ലൈറ്റുകൾ തകർത്ത ശേഷം  നിർത്താതെ പോയ ലോറിയ്‌ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം ലെെറ്റ് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് കുതിരാനിൽ ഗതാഗതം അനുവദിച്ചത്. തുരങ്കത്തിലെ ലൈറ്റുകൾ തടസമില്ലാത്ത വാഹന ഗതാഗതത്തിന് സഹായിക്കുന്ന തരത്തിൽ ഏറെ ആകർഷകമായിട്ടാണ് സജ്ജീകരിച്ചിരുന്നത്. ആരെങ്കിലും മനപ്പൂർവ്വം ലൈറ്റുകൾ നശിപ്പിക്കാൻ വേണ്ടി ചെയ്തതാണോയെന്നും പരിശോധിക്കുന്നുണ്ട്.

Previous ArticleNext Article